News&Events

Recent

Events

2 Sep2026: https://shorturl.at/09zRp നമ്മുടെ ഇടവകയുടെ 2025-26 വർഷത്തെ വാർഷിക റിപ്പോർട്ട് വായിക്കുവാനായി മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

എട്ടു നോമ്പ്

30 August 2026: പ. ദൈവമാതാവിൻ്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ട് നോമ്പ് നാളെ ആരംഭിക്കും. ഞായർ ഒഴികെയുള്ള എട്ടു നോമ്പിൻ്റെ ദിവസങ്ങളിൽ രാവിലെ 6:45 നു വി. കുർബാന പരസ്യമായി ആരംഭിക്കുന്നതായിരിക്കും.

Obituary

24Aug2026: നമ്മുടെ ഇടവകാംഗം പോട്ടച്ചിറയിൽ മറിയാമ്മ സ്കറിയ കർത്താവിൽ നിദ്രപ്രാപിച്ചു. ഇടവകയുടെ ആദരാഞ്ജലികളും പ്രാർഥനയും.സംസ്കാരം നാളെ (25/08/2026) ഉച്ചകഴിഞ്ഞ് 3- മണിക്ക്.

23Aug2026: യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണാഘോഷം നടത്തപ്പെട്ടു. രാവിലെ വി. കുർബാനയ്ക്കു ശേഷം എല്ലാവർക്കും പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് ഓണസദ്യയും ക്രമീകരിച്ചു. ഓണക്കളികൾ, വിവിധ മത്സരങ്ങൾ എന്നിങ്ങനെ വൈകുന്നേരം വരെ പള്ളിയിൽ ചെലവഴിക്കുന്ന വിധത്തിൽ മുൻ വർഷങ്ങളിൽ നടന്ന പോലെ പരിപാടികൾ ക്രമീകരിച്ചു.

നോമ്പ് വീടൽ,സ്വാതന്ത്ര്യദിനം

15August 2026: ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ (ശൂനോയോ നോമ്പ് വീടൽ) രാവിലെ 6:30 ന് പ്രഭാത നമസ്കാരം തുടർന്ന് വി. കുർബാന.ബഹു വികാരി സ്വാതന്ത്ര്യ ദിന പതാക ഉയർത്തി.

Obituary

8August2026: നമ്മുടെ ഇടവകാംഗം വാഴയ്ക്കൽ മറിയാമ്മ മർക്കോസ് കർത്താവിൽ നിദ്ര പ്രാപിച്ചു. ഇടവകയുടെ ആദരാഞ്ജലികളും പ്രാർഥനയും. https://www.youtube.com/live/QQJGffZlJ7U?si=riMpw8RxiuBLA-bn

2Aug2026: വാകത്താനം വെട്ടിക്കുന്നേൽ സെ. ജോർജ് ഓർത്തഡോക്സ് പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗം 02-08-2026 (ഞായറാഴ്ച) വി.കുർബാനയ്ക്കു ശേഷം ബഹു. വികാരി അച്ചൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്.

ശൂനോയോ നോമ്പ് ആഗസ്റ്റ് 1 മുതൽ 15 വരെ

30 July 2026: We are approaching the Fast of Fifteen days, that culminates with the Feast of the Dormition of the Theotokos (Mother of God), known is the West under the name of the Assumption of St. Mary, (assuming of the body and soul of the Virgin Mary into Heaven by God). This feast is called by our Church as Shunoyo (Syriac) meaning departure of the soul of Blessed Virgin Mary. കടപ്പാട് : https://oneinchrist.in/shunoyo-lent-fast-of-assumption-i-15-days-lent-aug-1-to-aug-15/

16July2026: Please find attached RFP (Request For Proposal) for proposal invited for the proposed 10 KW Solar System Project. Please follow the link https://vettikkunnelchurch.org/solar/

30Aug2026: St George Orthodox Church വെട്ടിക്കുന്നേൽ പള്ളിയുടെയും സ്ലീവാ മെഡിസിറ്റി പാലായുടെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു:

അഖില മലങ്കര ക്വിസ്

19July2026: വാകത്താനം വെട്ടിക്കുന്നേൽ സെ. ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം  അഖില മലങ്കര ക്വിസ് മത്സരം സംഘടിപ്പിച്ചു. 13 ടീമുകൾ പങ്കെടുത്തു. ഡെറിൻ രാജു ക്വിസ് മാസ്റ്റർ ആയിരുന്നു. വികാരി ഫാ. പോൾ പി തോമസ് ഉദ്ഘാടനം ചെയ്തു. സേബാൻ ഏബ്രഹാം സ്വാഗതവും ബ്ലസിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. വിജയികൾ ഒന്നാം സ്ഥാനം: 7501 രൂപായും എവറോളിംഗ് ട്രോഫിയും (Sponsored by Thomas Abraham Kalappurackel and family  in memory of C.T Abraham and Mariamma Abraham Kalappurackel) – Elbin Alex,  Thomas Kurian and Darshan Abraham (Mar Gregorios Orthodox Church, Kuttapuzha) രണ്ടാം സ്ഥാനം: 5001 രൂപായും എവറോളിംഗ് ട്രോഫിയും (Sponsored by Deenama Raju Thunchath and family in memory of Raju T Punnoose Thunchath) – Sudhi Mary Thomas, Deenamma Thomas, Dinsi Elishaba Thomas ( St. Johns Cathedral, Pampady) മൂന്നാം സ്ഥാനം: 3001 രൂപയും എവറോളിംഗ് ട്രോഫിയും (Sponsored by Ammal Mathai Punnaseril and family in memory of P.A Mathai Punnaseril) – Ancil Abraham and Ebbez T Mathew (St Mary’s Orthodox Cathedral, Puthencav) Photos at https://vettikkunnelchurch.org/wp-content/uploads/2026/08/AKHILA-MALANKARA-QUIZ-COMPETITION.-Sunday-19-.2026pdf.pdf

മാർത്തോമാ ശ്ലീഹായുടെ ദുക്റോനോ

3July2026: മാർത്തോമാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളിൽ ഇടവക വികാരി Rev Fr Paul P Thomas നോടൊപ്പം ഇടവക പട്ടക്കാരൻ Rev Fr VM Abraham (വാഴക്കൽ അച്ചൻ) സഹ കാർമ്മികനായിരുന്നു.

15June2026: നമ്മുടെ ഇടവകാംഗം തുഞ്ചത്ത് ജോർജ് വര്ഗീസ് (അച്ചന്കുഞ്ഞു ) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇടവകയുടെ ആദരാഞ്ജലികളും പ്രാർഥനയും. സംസ്കാരം 19 June 2026

Obituary

12June2026: നമ്മുടെ ഇടവകാംഗം പുന്നശ്ശേരിൽ സാറാമ്മ ജോർജ് (ആലീസുകുട്ടി) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇടവകയുടെ ആദരാഞ്ജലികളും പ്രാർഥനയും.

New Office Bearers

12April2026: ഇടവകയുടെ കൈക്കാരനായി പുന്നശ്ശേരിൽ പുത്തൻപുര PI ജോണിക്കുട്ടിയും, സെക്രട്ടറിയായി ആലഞ്ചേരിൽ ഡെറിന് രാജുവും ചുമതലയേറ്റു .

Perunnal 2026

വി ഗീവര്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൽ യാക്കോബ് റമ്പാന്റെ മുഖ്യ കാർമ്മികത്വത്തിൽ April 30 – May1 തീയതികളിലായി നടന്നു.

EASTER

EASTER 2026

രാരാവിലെ 4 മണിക്ക് ഉയിർപ്പിൻ്റെ പ്രഖ്യാപനം തുടർന്ന് പ്രഭാത നമസ്കാരം, ഉയിർപ്പിൻ്റെ പ്രത്യേക ശുശ്രൂഷകൾ, വി. കുർബാന. എല്ലാവർക്കുമായി പ്രഭാത ഭക്ഷണം പള്ളിയിൽ ക്രമീകരിച്ചിരുന്നു

GOODFRIDAY

GOOD FRIDAY 2026

ഞങ്ങളുടെ ആത്മത്തിന്-അതിനാലെ രക്ഷയുണ്ടായി എന്ന-സ്ലീബായെ ഞങ്ങൾ കുമ്പിടുന്നു. മശിഹാ തമ്പുരാനേ! നീ എഴുന്നള്ളി വരുമ്പോൾ-ഞങ്ങളെയും ഓർക്കണമെന്ന് കള്ളനോടുകൂടി ഞങ്ങളും ചൊല്ലുന്നു.

2Apr2026: പെസഹാ പെരുന്നാൾ ആചരിച്ചു . Photos are at https://drive.google.com/drive/folders/19oiErz4UgK8Wk8I5LxSoXWZR9ePNbD9x?usp=sharing

ഓശാന പെരുന്നാൾ

29Mar2026: രാവിലെ 6.15 ന് പ്രഭാത നമസ്ക്കാരം തുടർന്ന് വി. കുർബ്ബാന . പ്രഭാത ഭക്ഷണം ( കഞ്ഞി) നേർച്ചയായി നൽകി . Photos at https://drive.google.com/drive/folders/1eG9nA7jxT0bgeTWCepcLgz2vq9urSLVj?usp=sharing Video at https://youtu.be/U6sD2CSL0iU

OBITUARY

25Mar2026: മൈലക്കാട്ട് ശ്രീ MK George ഇന്ന് (25 March 2026) കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്‌കാരം ശനിയാഴ്‌ച (28 Mar) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3:30pm ന് നമ്മുടെ പള്ളിയിൽ. ഇടവകയുടെ ആദരാഞ്ജലികൾ.

25Mar2026: വചനിപ്പ് പെരുന്നാൾ ആചരിച്ചു . ദൈവമാതാവായ പരിശുദ്ധ കന്യക മറിയാമിന് ഗബ്രിയേൽ മാലാഖവഴി യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചതിന്റെ ഓർമ്മയ്ക്കായി മാർച്ച് 25-ന് ആചരിക്കുന്ന പ്രധാന പെരുന്നാളാണ് വചനിപ്പ് പെരുന്നാൾ. “ഇതാ ഞാൻ കർത്താവിന്റെ ദാസി” എന്ന് മറിയാമിന്റെ പൂർണ്ണ സമർപ്പണത്തെ ഈ ദിവസം സ്മരിക്കുന്നു. പ്രധാന പ്രത്യേകതകൾ: എല്ലാ വർഷവും മാർച്ച് 25-നാണ് ഈ പെരുന്നാൾ ആചരിക്കുന്നത്, കർത്താവിന്റെ ജനനത്തിന് കൃത്യം 9 മാസം മുൻപുള്ള ദിവസമാണിത്. ​

സൗമോ സംഗമം: അഞ്ചാം വാരം

15Mar2026: 15Mar2026: വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടർന്നു Rev Fr അച്ചന്റെ വചനശുശ്രൂഷയും, തുടർന്ന് നേർച്ചയും ഉണ്ടായിരുന്നു . ഏറ്റു കഴിച്ചത് Mr. VC Thomas (കൊച്ചുമോൻ) &Family വാഴക്കൽ .

സഭാദിനം

22Mar2026: സഭാദിനം പ്രമാണിച്ചു രാവിലെ കാതോലിക്കാ ദിന പതാക ഉയർത്തി തുടർന്ന് വി കുർബാന അർപ്പിക്കുകയും സഭാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

20Mar2026: ഇടവകയുടെ വാർഷിക ധ്യാനം 20th വെള്ളിയാഴ്ച രാവിലെ 10.00 മണി മുതൽ 12.00 വരെ ഇടവക വികാരിയുടെ നേതൃത്വത്തിൽ നടത്തി. Rev Fr Rajan Vargheseവചന ശുശ്രൂഷ നടത്തി. തുടർന്ന് കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരുന്നു 🙏

പൊതുയോഗം

15Mar2026: ഇന്ന് നടന്ന ഇടവക പൊതുയോഗത്തിൽ, 2026-27 ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട, കൈക്കാരൻ ശ്രീ PI ജോണിക്കുട്ടി പുന്നശ്ശേരിൽ പുത്തൻപുര, സെക്രട്ടറി ശ്രീ ഡെറിൻ രാജു ആലഞ്ചേരിൽ എന്നിവർക്ക് അഭിനന്ദനങ്ങളും ഭാവുകങ്ങളും. ഭരണ സമിതി അംഗങ്ങളായി ശ്രീ ജോബി മാത്യു പുന്നശ്ശേരിൽ  ശ്രീ VM ഡാനിയൽ (ലെജു)പുന്നശ്ശേരിൽ പുത്തൻപുര ശ്രീ AC ജോർജ് (ബാബു) ആലഞ്ചേരിൽ ശ്രീ സ്കറിയ ജോസഫ് കൈതേനിയിൽ  ശ്രീ ജിജി കുരുവിള പട്ടരുകണ്ടം ശ്രീ സ്റ്റീഫൻ ജോർജ് ആലഞ്ചേരിൽ ശ്രീ പ്രശാന്ത് കുരുവിള മൈലക്കാട്ട് ശ്രീമതി ലൂസി ബെന്നി പുത്തൻവീട് ശ്രീമതി എൽസമ്മ തോമസ് കോട്ടൂർ, ഓഡിറ്റർ ശ്രീ VM സ്കറിയ (രാജു) വാഴക്കൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.  പ്രാർ0ത്ഥനാശംസകൾ🙏

OBITUARY

12Mar2026: കളപ്പുരക്കൽ ശ്രീ ജോജികുമാർ ഗീവര്ഗീസ് ഇന്ന് (12 March 2026) കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്‌കാരം ശനിയാഴ്‌ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3:30pm ന് നമ്മുടെ പള്ളിയിൽ. ഇടവകയുടെ ആദരാഞ്ജലികൾ.

15Mar2026: വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടർന്നു Rev Fr Geevarghese Vettikkunnel അച്ചന്റെ വചനശുശ്രൂഷയും, തുടർന്ന് കഞ്ഞി നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. ഏറ്റു കഴിക്കുന്നത് Mr. Jagan Mathew &Family വാഴക്കൽ .

പാതി നോമ്പ്

11Mar2026: പാതി നോമ്പ് : സുറിയാനി സഭകളിൽ ഈ ദിവസം ദേവാലയ മദ്ധ്യേ ഗോഗുൽത്ത (കുരിശ്) സ്ഥാപിക്കുകയും, ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെ അനുസ്മരിപ്പിച്ചു വിശുദ്ധ സ്ലീബായെ വണങ്ങുകയും ചെയ്യുന്നു. മരുഭൂമിയിൽ മോശ സർപ്പത്തെ ഉയർത്തിയതുപോലെ ക്രിസ്തുവിന്റെ ഉയർത്തപ്പെടലിനെ ഇത് സൂചിപ്പിക്കുന്നു.

Brother നിതിന് യാത്രയയപ്പു

08Mar2026: കഴിഞ്ഞ ആറുമാസക്കാലമായി നമ്മുടെ ഇടവകയിൽ അനുഗ്രഹപ്രദമായ Parish Mission ശുശ്രൂഷ ചെയ്തു വന്നിരുന്ന Brother നിതിന് വിവിധ ആദ്ധ്യാത്മീക സംഘടനകൾ യാത്രയയപ്പു നൽകി.

8Mar2026: വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടർന്നു Rev Fr Mohan Varghese അച്ചന്റെ വചനശുശ്രൂഷയും, തുടർന്ന് കഞ്ഞി നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. ഏറ്റു കഴിക്കുന്നത് Mr.Thomas Scaria (Sunny) &Family കളപ്പുരക്കൽ .

സൗമോ സംഗമം: രണ്ടാം വാരം

1Mar2026: വൈകുന്നേരം 6 മണിക്ക് , ബഹു വികാരി പോൾ അച്ചന്റെ നേതൃത്വത്തിൽ, നടന്ന സന്ധ്യാനമസ്കാരത്തെ തുടർന്നു ബഹു. പോൾ ഏബ്രഹാം അച്ചൻ വചനശുശ്രൂഷ നടത്തി . കഞ്ഞി നേർച്ച ഉൾപ്പെടെ ഏറ്റു കഴിച്ചത് Rev Fr VM Abraham വാഴക്കൽ കുടുംബമാണ്. Photos @ https://shorturl.at/8wIS3 Video @ https://youtu.be/sVQSPbrdywQ

സൗമോ സംഗമം: ഒന്നാം വാരം

22Feb2026: വൈകുന്നേരം 6 മണിക്ക് , ബഹു വികാരി പോൾ അച്ചന്റെ നേതൃത്വത്തിൽ, നടന്ന സന്ധ്യാനമസ്കാരത്തെ തുടർന്നു ബഹു. ആൽവിൻ വർഗീസ് അച്ചൻ വചനശുശ്രൂഷ നടത്തി . കഞ്ഞി നേർച്ച ഉൾപ്പെടെ ഏറ്റു കഴിച്ചത് ശ്രീ ജോയി വി.കെ. പുന്നശ്ശേരിൽ പുത്തൻപുരയും കുടുംബവുമാണ്. Photos @ https://shorturl.at/XJgNa Video @ https://youtu.be/U_vYzXdJO6Y

Funeral Mariamma Itty

14Feb2026:പട്ടരുകണ്ടം മറിയാമ്മ ഇട്ടി, ഇട്ടിസാറിന്റെ ഭാര്യ ഏതാനും വർഷങ്ങൾക്കു മുൻപ് വാഴൂരിലേക്കു വീട് മാറിപ്പോയെങ്കിലും വെട്ടിക്കുന്നേൽ പള്ളിയിലെ ഇടവകക്കാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. Condolences and Prayers from the Parish. Video @ https://youtu.be/6Q9LjZBdn0U

Pilgrimage to kunnamkulam

13Feb2026: ഇടവകയിലെ സീനിയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന Pilgrimage/Tour ൽ സഹകരിച്ച എല്ലാവര്ക്കും നന്ദി. പ്രത്യേകിച്ചു Guidance നൽകുകയും, പ്രാർത്ഥനക്കും പൊതുവായും നേതൃത്വം നൽകുകയും ചെയ്ത വികാരി അച്ചൻ Rev Fr Paul P Thomas, പാട്ടു പാടി ആനന്ദിപ്പിച്ച സിക്കിനി കൊച്ചമ്മ, റേച്ചൽ കൊച്ചമ്മ വാഴക്കൽ , മറിയാമ്മ മാർക്കോസ് (കുഞ്ഞൂഞ്ഞമ്മ ) പുന്നശ്ശേരിൽ , ലാലി ഉതുപ് ആലഞ്ചേരിൽ , VM സ്കറിയ (രാജു സർ ) വാഴക്കൽ, മോൻ തോമസ്, മറിയാമ്മ മോൻ (ലില്ലി ) പുന്നശ്ശേരിൽ , ബീന സജി ആലഞ്ചേരിൽ, സോമ അനിൽ പുന്നശ്ശേരിൽ കിഴക്കേതിൽ, Fun Quiz നടത്തിയ PC Mathen (ബേബിച്ചൻ ) പാറക്കൽ, VM Daniel (ലെജു ) പുന്നശ്ശേരിൽ പുത്തൻപുര , ഈ പരിപാടിക്കായി തുടക്കം മുതൽ ഒടുക്കം വരെ എല്ലാം സജ്ജീകരിക്കാൻ സഹായിക്കുകയും പഴയ കാല ഗീതങ്ങളിലൂടെ ഗതകാല സ്മരണകളിലേക്കു കൊണ്ടെത്തിച്ച MK Varghese ( വറീച്ചൻ), എല്ലാത്തിനും ഉപരി അറുപതു തൊട്ടു തൊണ്ണൂറു വയസ്സ് വരെ എത്തിയിട്ടും ഉത്സാഹത്തോടെ പങ്കെടുത്ത മുതിർന്ന എല്ലാവര്ക്കും ഇടവകയുടെ നന്ദിയും സ്നേഹവും. Thank you Very Rev. Fr. Dr. Johns Abraham Konat Reesh CorEpiscopa(Pampakkuda Church), Rev Fr Jomon Asst Vicar Kadamattam Church, Rev Fr Jacob കുര്യൻ ചെമ്മനം(Kolenchery Church), Rev Fr Benji & Rev Fr Yakob of Bethany Asram KunnamKulam, Rev Fr VM Samuel (Arthatt Church), Mr Jose ( Managing Comiittee Member Pazhanji Church). Photos @ https://shorturl.at/SDLer Videos @ https://youtu.be/LF6gXYSBYEM

Funeral PC Itty

1Feb2026: പട്ടരുകണ്ടം ഇട്ടി സ്കറിയ, വെട്ടിക്കുന്നേൽ പള്ളിയുടെ സജീവ സാന്നിധ്യം ആയിരുന്നു. ഇടവക ട്രസ്ടീ, സെക്രട്ടറി, സൺ‌ഡേ സ്കൂൾ അദ്ധ്യാപകൻ, അവസാന കാലത്തോളം പ്രാർഥനയോഗത്തിന്റെ സ്ഥിരം സഹകാരി എന്നിങ്ങനെ ഇടവകയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യം ആയിരുന്നു എല്ലാവരും കുഞ്ഞൂഞ്ഞച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന PC സ്കറിയ. Condolences and Prayers from the Parish. Video @ https://youtu.be/cFvaOA7atcw

കൊത്തിനെ ഞായർ

15Feb2026: കൊത്തിനെ ഞായർ അഥവാ പേത്തുർത്താ ഞായർ ഗലീലയിലെ കല്യാണ വീട്ടിൽ ക്രിസ്തു പച്ചവെള്ളത്തെ മേൽത്തരമായ വീഞ്ഞാക്കി തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ച നാളിനു ശേഷം, അമ്പത്‌ ദിവസങ്ങൾ കാൽവറിയിലേക്കുള്ള പ്രയാണത്തെക്കുറിക്കുന്നു

അനീദെ ഞായർ

8Feb2026:അനീദെ ഞായറാഴ്ച, നാടൻ ഭാഷയിൽ, മരിച്ചവരുടെ ഞായറാഴ്ച അല്ലെങ്കിൽ എല്ലാ ആത്മാക്കളുടെയും ദിവസം. മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയിലെ ഒരു പ്രധാന ആരാധനാ ദിവസമാണ് . ഒരു ആത്മീയ തീർത്ഥ യാത്രയായ, വലിയ നോമ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ഇത് ആചരിക്കുന്നത്, ഏറെ ആന്തരീക അർത്ഥങ്ങളോടെയാണ്. പുനരുത്ഥാനത്തിലും നിത്യജീവനിലും ഉള്ള, ഓർത്തഡോക്സ് സഭയിലെ ദൈവശാസ്ത്രം വ്യക്തമാക്കുന്ന വിധത്തിൽ, മരിച്ചുപോയ എല്ലാ വിശ്വാസികളെയും അനുസ്മരി ക്കുകയും, അവരുടെ ആത്മാക്കൾക്കായി പ്രത്യേക പ്രാർത്ഥനകളും വി കുർബാനയും അർപ്പിക്കുന്നു. “അനീദെ” എന്ന സുറിയാനി പദത്തിന്റെ അർത്ഥം, “മരിച്ച വ്യക്തി” Video @ https://youtu.be/heg5rLt7Ogk

കൊഹ്നെ ഞായർ

1Feb2026: “ആചാര്യേശാ മശിഹാ കൂദാശാകളർപ്പിച്ചോ രാചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം” സകല വാങ്ങിപ്പോയ ആചാര്യ ശ്രേഷ്ഠരുടെയും ഓർമ്മ. ഇടവകപ്പട്ടക്കാരനായിരുന്ന പുന്നശ്ശേരിൽ മാത്യൂസ് കത്തനാരുടെ കബറിടത്തിൽ ധൂപം അർപ്പിക്കുന്നു.

നോമ്പ് വീടൽ

29Jan2026:3 നോമ്പ് വീടൽ : രാവിലെ 6.30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് Rev Fr Paul P Thomas വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

സൗമോ സംഗമം

സൗമോ സംഗമം , സ്വന്തം വീടുകളിലോ ദേവാലയത്തിലോ നടത്തുവാൻ താല്പര്യപ്പെടുന്നവർ മുൻകൂറായി ഓഫീസിൽ അറിയിക്കേണമേ .

3day lent: Day3

28Jan2026:മൂന്ന് നോമ്പ് മൂന്നാം ദിവസം, നമസ്കാരത്തിന് Rev Fr Paul P Thomas നേതൃത്വം നൽകി. Rev Fr KT Zacharia പണിക്കശ്ശേരിൽ കോർ എപ്പിസ്കോപ്പ ധ്യാനം നയിച്ചു . Photos at https://shorturl.at/OaSOE

3day lent: Day2

27Jan2026:മൂന്ന് നോമ്പ് രണ്ടാം ദിവസം, നമസ്കാരത്തിന് Rev Fr Paul P Thomas നേതൃത്വം നൽകി. Rev Fr Johnson Abraham വാക്കച്ചേരിൽ ധ്യാനം നയിച്ചു . Photos at https://shorturl.at/4JB0y

Tour 2026

കടമറ്റം, കോലഞ്ചേരി, ആർത്താറ്റ്‌, പഴഞ്ഞി, പാലയൂർ പള്ളികളും തൃശൂർ റൗണ്ടാനയും അഗ്രഹാരവും അങ്ങാടിയും പഴയ Architectural അത്ഭുതങ്ങളും, ഗുരുവായൂരും ചാവക്കാട് ബീച്ചും ഉൾപ്പെടെ വൈവിധ്യമാർന്ന Destination ഉൾക്കൊള്ളിച്ച Spiritual Tour, 13th Feb 2026, വെള്ളിയാഴ്ചയാണ്. Only limited seats left! BOOK NOW.

church choir

ദേവാലയത്തിന്റെ ഗായക സംഘം സംബന്ധിച്ച വിഷയത്തിൽ, ബഹു വികാരി അച്ചൻ്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൻ്റെ തീരുമാനമായി, ഗായക സംഘം, കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കൂടുതൽ ഇടവക ജനങ്ങളെ ഉൾപ്പെടുത്തി പുനഃ സംഘടിപ്പിച്ചു. ഗാനാലാപനത്തിൽ കഴിവും താല്പര്യവും ഉള്ള ആരെങ്കിലും പങ്കു ചേരുവാൻ ആഗ്രഹിക്കുന്നു എങ്കിൽ അറിയിക്കേണമേ .

3day lent

26Jan2026:മൂന്ന് നോമ്പ് ആദ്യ ദിവസം, നമസ്കാരത്തിന് Rev Fr AO John ആലഞ്ചേരിൽ നേതൃത്വം നൽകി. Rev Fr Yakob Mathew ധ്യാനം നയിച്ചു . Photos at https://shorturl.at/wAfdC

Republic video

26th Jan 2026: Rev Fr Yakob Mathew, Vicar St George’s Orthodox Church, PuthenChantha പതാക ഉയർത്തി.

republic day

26th Jan 2026: വാർഡ് മെമ്പർ ശ്രീമതി ഷീബ ഉമ്മൻ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.

Perunnaal

7 th Jan 2026: വി മൂന്നിന്മേൽ കുർബാന, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്തത്തിൽ നടത്തി. തുടർന്ന് അനുമോദന സമ്മേളനവും ആശീർവാദവും കൈമുത്തും സ്‌നേഹവിരുന്നും നടത്തി. More details at

raasa

6th Jan 2026: സന്ധ്യാ നമസ്കാരത്തെ തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും പള്ളിയിൽ നിന്ന് പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശിൻ തൊട്ടിയിലേക്കു പ്രദക്ഷിണവും ആശീർവാദവും കൈമുത്തും സ്‌നേഹവിരുന്നും നടത്തി.

koodasha

6Jan2026-6pm:കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ Dr. Yuhanon Mar Diascoros കൽക്കുരിശ് കൂദാശയും കൊടിമര സമർപ്പണവും നടത്തി Photos Link

Danaha perunal

12 Dec 2025 Starts the Carol House Visits not only to the parishionersbut also the wellwishesrs of Vettikkunnel Church.

Christmas

Christmas service will be on 24th Dec with evening prayer and Holy Qurbana to celebrate and share the good news of Christ’s birth for us as a saviour.

kodiyettam

4JAN2026:വാകത്താനം വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചെറിയ പെരുന്നാളിന് ഫാ. VM ഏബ്രഹാം വാഴക്കൽ ഇടവക വികാരി ഫാ. പോൾ പി തോമസ് എന്നിവർ ചേർന്ന് കൊടിയേറ്റ് നിർവ്വഹിക്കുന്നു. ട്രസ്റ്റി ജോബി മാത്യൂ പുന്നശേരിൽ, സെക്രട്ടറി ലെജു മാത്യൂ പുന്നശേരിൽ എന്നിവർ സമീപം. ജനുവരി 6,7 തീയതികളിലാണ് പെരുന്നാൾ.

Past

Events

Danaha Perunnal

വാകത്താനം വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ദനഹ പെരുന്നാൾ ശുശ്രൂഷ ഇടവക വികാരി ഫാ. പോൾ പി തോമസ് ന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു

Kodiyett

വാകത്താനം വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചെറിയ പെരുന്നാളിന് ഫാ. VM ഏബ്രഹാം വാഴക്കൽ ഇടവക വികാരി ഫാ. പോൾ പി തോമസ് എന്നിവർ ചേർന്ന് കൊടിയേറ്റ് നിർവ്വഹിക്കുന്നു. ട്രസ്റ്റി ജോബി മാത്യൂ പുന്നശേരിൽ, സെക്രട്ടറി ലെജു മാത്യൂ പുന്നശേരിൽ എന്നിവർ സമീപം. ജനുവരി 6,7 തീയതികളിലാണ് പെരുന്നാൾ.

Christmas

Christmas Service started at 4am on 25th Morning by Vicar Rev Fr Paul P Thomas