Church History (WIP)

കടവിൽ മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായിൽ നിന്നും 1904 ജനുവരി 30ന് ലഭിച്ച അനുവാദകല്പനപ്രകാരം 1904ഫെബ്രുവരി ഒൻപതാം തീയതി ഒരുതാല്ക്കാലിക ഷെഡ് കെട്ടി, വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ് വാകത്താനം വെട്ടിക്കുന്നേൽ സെന്റെ ജോർജ്ജ് ഓർത്തഡോക്സ‌് പള്ളി.

കടന്നുപോയ നൂറുവർഷങ്ങളിലേക്ക് കണ്ണോടിക്കുന്നത് വരുംതലമുറകൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരിക്കുമെന്നുള്ളതിനു സംശയമില്ല. 1991ൽ പ്രസിദ്ധീകരിച്ച പള്ളി കൂദാശ സ്മ‌രണകയിൽ അന്നുവരെയുള്ള വിശദമായചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ കഴിഞ്ഞ നൂറുവർഷങ്ങളിൽ കൂടി ഒരോട്ടപ്രദക്ഷിണം നടത്താനേ ഉദ്ദേശിക്കുന്നുള്ളൂ 

ഇപ്പോഴത്തെ പള്ളിയുടെ പടിഞ്ഞാറു വശത്തായിപുരാണ പ്രസിദ്ധമായ ഉണ്ണുനീലി റോഡിനു പടിഞ്ഞാറുവശത്ത് ഓലഷെഡു കെട്ടി 1904 ഫെബ്രുവരി 9-ാം തീയതിയാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. പടിഞ്ഞാറേക്കുററുഗീവർഗീസ് കത്തനാരാണ് അദ്യബലി അർപ്പിച്ചത്. 1906വരെഅദ്ദേഹം വികാരിയായിരുന്നു. പിന്നീടു വന്ന കാക്കോളിലച്ചനു  ശേഷം കരിപ്പാൽ യാക്കോബു കത്തനാരും

ഇടത്രയേശുകത്തനാരും ഒന്നിടവിട്ട് ഞായറാഴ്ചകളിൽ വി.കുർബ്ബാന അർപ്പിച്ചുപോന്നു. ഇക്കാലത്ത് വഴിക്കുകിഴക്കുവശത്തായി ഇപ്പോൾ പള്ളി ഇരിക്കുന്ന സ്ഥലം സർക്കാരിൽനിന്നും ഈ ഇടവകാംഗമായിരുന്ന ഈഴക്കുന്നേൽ ഇട്ടിയവിരാ വർഗ്ഗീസിൻ്റെ പേരിൽ പതിച്ചുകിട്ടി. പള്ളി ആസ്ഥല

ത്തേക്കു മാറ്റി പണിയുന്നതിനായി പള്ളി പൊതുയോഗം തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടി പണികൾ നടത്തിവരവേ സ്ഥലം ഉടമ ഇടവകയിലുള്ള മറ്റുള്ളവരുമായി പിണങ്ങി,പള്ളി പണിക്കു തടസ്സം നേരിട്ടു. ഈ ദുസ്ഥിതിയിൽ പള്ളിയുടെ കിഴക്കുവശത്തുള്ള സ്ഥലം (ഇപ്പോഴത്തെ ശവക്കോട്ടെ) കുന്നേൽ ഉലഹന്നാനിൽനിന്നും 1920ൽ പള്ളിക്കുവേണ്ടി വിലയ്ക്കുവാങ്ങി അവിടെ ഒരു ഷെഡുകെട്ടി ആരാധന നടത്തി. ഈ നിലയിൽ രണ്ടുമൂന്നു വർഷങ്ങൾ പിന്നിട്ടു. 1923ൽമലങ്കര മെത്രാപ്പോലീത്ത ആയിരുന്നു വട്ടശ്ശേരിൽ മാർദീവന്നാസ്യോസ് പള്ളിയിൽ എഴുന്നൊള്ളി താറുമാറായികിടന്ന പള്ളിയുടെ ദയനീയസ്ഥതി കണ്ട് മനംനൊന്ത് ഇടവകജനങ്ങളെ വിളിച്ചുകൂട്ടി വിവരങ്ങൾ അറിഞ്ഞ് കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിൽ ഈഴക്കുന്നേൽ വലിയ കുഞ്ഞിൻ്റെ പേരിലായിരുന്ന വസ്തു‌ പള്ളിക്ക് എഴുതി വാങ്ങി പാതി പണിയായ പള്ളി ഉടനെ പണിതീർക്കണമെന്നു കല്‌പിച്ച് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി.ഇക്കാലത്ത് ഇവിടെ കൂടി വന്നിരുന്ന അൻപതോളം വീട്ടുകാർ പൊങ്ങന്താനത്ത് പുതിയൊരു പള്ളി പണിത് വേർ പിരിഞ്ഞുപോയി. ഇത് ഈ ഇടവകയ്‌ക്കേറ്റ ഒരു തിരിച്ചടി ആയിരുന്നുവെങ്കിലും, ശേഷിച്ച ഏതാണ്ട് ഇരുപത്തഞ്ചോളം വീട്ടുകാർ വർദ്ധിത വീര്യത്തോടും ശക്തിയോടും കൂടി പരിശ്രമിച്ച് 1926ൽ പണി പൂർത്തിയാക്കി വി.കുർബ്ബാന അർപ്പിച്ചു. അധികം താമസിയാതെ കരിപ്പാലച്ചനും ഇടത്രയച്ചനും ഓരോ കാരണങ്ങളാൽ ഇവിടെ നിന്നും പിരിഞ്ഞുപോയി. അവരെ തുടർന്ന് 1929 വരെ വേങ്ങയിൽ ഗീവർഗീസ് കത്തനാരും 1929 മുതൽ തേവർ വേലിൽ അലക്സന്ത്രയോസ് ത്തനാരുമായിരുന്നു വികാരിമാർ. 1930ൽ ഇടവക പട്ടക്കാരനായി തെരഞ്ഞെടുക്കപ്പെട്ട പുന്നശ്ശേരിൽ ശ്രീ.എം. മാത്യൂസ് കശ്ശീശ്ശാ പട്ടം സ്വീകരിച്ച് ഇടവകയുടെ സാരഥ്യം ഏറ്റെടുത്തു. ദയറാ പട്ടക്കാരൻ എന്ന നിലയിൽ പള്ളിയുടെ തെക്ക് വശത്ത് ഒരു മുറി പണിയിച്ച് അവിടെ താമസവുമായി. നാളിതുവരെ ദൂരസ്ഥലങ്ങളിൽ നിന്നും പട്ടക്കാർ വന്ന് ദിവ്യകർമ്മങ്ങൾ നടത്തിയിരുന്നപ്പോൾ മാസത്തിൽ ഒന്നോ രണ്ടോ ഞായറാഴ്‌ചകൾ മാത്രമേ ആരാധന നടത്തിയിരുന്നുള്ളൂ. എന്നാൽ, ബ:പുന്നശ്ശേരിൽ അച്ചൻ വികാരിയായതോടുകൂടി എല്ലാ ഞായറാഴചകളിലും മാറാനായ പെരുനാളുകളിലും വി.കുർബ്ബാന നടത്തി. ഇടവകയെ സംബന്ധിച്ചിടത്തോളം വളരെ അനുഗ്രഹകരമായ ഒരു കാലഘട്ടമായിരുന്നു ഇത്. ഇടവകയിൽ സൺഡേ സ്കൂ‌ൾ ആരംഭിക്കുന്നതിനും, ആരാധനാഗീതങ്ങൾ അഭ്യസിപ്പിക്കുന്നതിനും ആരാധന കൂടുതൽ ആകർഷകമാക്കുന്നതിനും ബഹു.അച്ചന് സാധിച്ചു. പക്ഷെ, ഈ സന്തോഷം അധികം കാലം നിലനിന്നില്ല. 1934ൽ പട്ടക്കാരുടെ ദൗർലഭ്യം പരിഗണിച്ച് പള്ളം സെന്റ് പോൾസ് പള്ളിയിൽ ഒന്നിടവിട്ട ഞായറാഴ്ചകളിൽ ശുശ്രൂഷ നടത്തുന്നതിന് അച്ചനെ നിയമിച്ചു. അങ്ങനെ ഇവിടെ ഒന്നിരാടം ഞായറാഴചകളിൽ മാത്രമായി വി.കുർബ്ബാന 1935ൽ ബ.അച്ചൻ തിരുവനന്തപുരം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി നിയമിതനായി അതോടെ, പുന്നശ്ശേരിൽ അച്ചൻ വെട്ടിക്കുന്നേൽ പള്ളിയോട് യാത്രപറഞ്ഞു. അങ്ങനെ വെട്ടിക്കുന്നേൽ പള്ളി അനാഥമായി ഇടയനില്ലാത്ത ആടുകളെപ്പോലെ ഇടവക ജനങ്ങൾ അസ്തപ്രജ്ഞരായി. പുറത്തു നിന്നും പട്ടക്കാരെ കിട്ടാൻ പ്രയാസമായിരുന്നു. ഈ ദു:സ്ഥിതിയിൽ കാരുചിറെ കെ.സി.പുന്നൂസ് കത്താനരെ ഇടവകയുടെ ആത്മീയ ദിഷ്‌ടതികൾക്ക് മുടക്കം വരാതിരിക്കുന്നതിന് 1936 ഫെബ്രുവരി 23ന് ഇടവക മെത്രാപ്പോലീത്ത ചുമതലപ്പെടുത്തി. അദ്ദേഹവും വലിമണ്ണിൽ യോഹന്നാൻ കത്തനാരുമാണ് ഇക്കാലത്ത് അത്യാവശ്യ കാര്യങ്ങൾ നടത്തിയിരുന്നത്. നാലു വർഷത്തിനു ശേഷം 1941ൽ ബ: വി.സി. ഏബ്രഹാം കത്തനാർ (കാട്ടൂരച്ചൻ) വികാരിയായി 1945ൽ ബ.കാട്ടൂരച്ചൻ സ്ഥലം മാറിയതോടെ വീണ്ടും വികാരിയില്ലാതെയായി. സമീപസ്ഥരായി കെ.സി. പുന്നൂസ് കത്തനാർ,കരിപ്പാൽ യാക്കോബ് കത്തനാർ, വലിയമണ്ണിൽ അച്ചൻ എന്നിവർ അത്യാവശ്യ കാര്യങ്ങൾ നടത്തി തന്നു. ഇടവക

വളരെയധികം പ്രയാസപ്പെട്ട ഒരു കാലമായിരുന്നു ഇത്.1946ൽ ബ.കൈതളാവിൽ യാക്കോബ് കത്തനാർ മാസത്തിൽ ഒരു ഞായറാഴ്‌ച മാത്രം കുർബ്ബാന ചൊല്ലാം എന്നവ്യവസ്ഥയിൽ വികാരിയായി ചുമതലയേറ്റു. 1947ൽ മുതൽ ഒന്നിടവിട്ട ഞായറാഴ്‌ചകളിൽ വി.കുർബ്ബാന അർപ്പിച്ചു.1950ൽ അച്ചൻ മദ്രാസ് പള്ളിയിൽ വികാരിയായി പോയപ്പോൾ ചക്കുംമൂട്ടിലാച്ചനാണു ചുമതല വഹിച്ചത്.വാകത്താനം യു.പി.സ്‌കൂശിലെ അദ്ധ്യാപകൻ കൂടിയായിരുന്ന ബ. കൈതളാവിലച്ചൻ ദീർഘകാലം പള്ളിയിൽ തന്നെയാണ് താമസിച്ചിരുന്നത്. നൂറു വർഷം തികയ്ക്കുന്ന ഈ പള്ളിയിൽ മുപ്പതു വർഷക്കാലം തുടർച്ചയായി സേവനം അനുഷ്‌ഠിച്ച ബ. കൈതളാവിലച്ചൻ്റെ കാലഘട്ടം തികച്ചും

അവിസ്‌മരണീയമാണ്. ബ.അച്ചൻ്റെ പൗരോഹിത്യജീവിതകാലം മുഴുവൻ ഈ ഇടവകയ്ക്കുവേണ്ടിയാണു സേവനം അനുഷ്‌ഠിച്ചതെന്നുള്ളത് ഒരിക്കലും മറക്കാൻ പാടില്ലാത്ത കാര്യമാണ്. പള്ളിയുടെ പടിഞ്ഞാറു വശത്തുണ്ടായിരുന്ന നടയും, കുരിശും, വടക്കുവശത്തുണ്ടായിരുന്നകെട്ടിടവും അച്ചൻ്റെ ശ്രമഫലങ്ങളാണ്. പള്ളികാര്യങ്ങളിൽ ശ്രദ്ധിക്കുന്നതോടൊപ്പം നാടിൻ്റെ സാമൂഹ്യസാംസ്‌കാരികകാര്യങ്ങളിലും ബ.അച്ചൻ നേതൃത്വ നൽകിയിരുന്നു.

1977 നവ. 4ന് ബ.കൈതളാവിലച്ചൻ ദിവംഗതനായി.ബഹു. അച്ചൻ്റെ ഓർമ്മ എല്ലാ വർഷവും നവംബർ മാസം ആദ്യഞായറാഴ്ച്‌ച പ.പരുമല തിരുമേനിയുടെ ഓർമ്മപെരുനാളിനോടൊപ്പം ആചരിച്ചു വരുന്നു.

ബഹു. ക ത ളാവിലച്ചൻ്റെ അന്ത്യനാളുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പള്ളികാര്യങ്ങൾ നടത്തിക്കൊണ്ടുപോകുവാൻ ബഹു.അച്ചനു കഴിയാതെ വന്നു.1975 മുതൽ പുന്നശേരിലച്ചനും ചൂരപ്പാടിലച്ചനുമാണ് ഒന്നിട വിട്ട ആഴ്‌ചകളിൽ ശുശ്രൂഷ നടത്തിപ്പോന്നത്. കുറേ കാലത്തേക്ക് ചൂരപ്പാടിൽ റവ.ഫാ.സി.വി.കുറിയാക്കോസ് വികാരിയായിരുന്നു.ചൂരപ്പാടിൽ ബ.പുന്നൂസ് കത്തനാരെപ്പറ്റി പ്രത്യേകം ഒരു വാക്കു പറയുന്നത് ആവശ്യവും ഉചിതവുമാണെന്നുതോന്നുന്നു. നാളിതുവരെയുള്ള വെട്ടിക്കുന്നേൽ പള്ളിയുടെ ചരിത്രം പരിശോധിച്ചാൽ ബ.ചൂരപ്പാടിലച്ചൻ്റെ പേര് പലതവണ ആവർത്തിച്ചു പറഞ്ഞിരിക്കുന്നതായി കാണാം.ഇതിൽ കുറിച്ചിരിക്കുന്നതിൽ കൂടുതൽ പ്രാവശ്യം ആ പേരുചേർക്കുവാൻ അവസരമുണ്ടായിരുന്നെങ്കിലും വിസ്‌താരഭയത്താൽ ചുരുക്കി എഴുതിയിട്ടുള്ളതാണ്. 1935 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ എത്രപ്രാവശ്യമാണ് അച്ചൻവികാരിയായോ സഹവികാരിയായോ ഈ പള്ളിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ളതെന്നു പറയാൻ പ്രയാസമാണ്. മുട്ടുണ്ടാകുമ്പോഴൊക്കെ മുട്ടുന്നത് ചൂരപ്പാടിലച്ചൻ്റെ അടുക്കലാണ്. ചെറിയ കാലഘട്ടങ്ങൾ കൂടാതെ അത്യാവശ്യമായ ഏതു

കാര്യത്തിനും അച്ചൻ സഹായത്തിനുണ്ടാവും. തൊണ്ണൂറുവയസ്സ് കഴിഞ്ഞ ബഹു.അച്ചൻ ഇന്നും ഏതാവശ്യത്തിനും യാതൊരു മടിയുംകൂടാതെ സന്തോഷത്തോടെ വരികയും സഹകരിക്കുകയും ചെയ്യുന്നു. ഈ ഇടവക ബ.അച്ചനോട്എന്നും കടപ്പെട്ടിരിക്കുന്നു.ശതാബ്‌ദിയാഘോഷിക്കുന്ന ഈ അവസരത്തിൽനാം കൃതജ്ഞതയോടെ സ്‌മരിക്കേണ്ട jin

മറ്റൊരു വൈദികശ്രേഷ്‌ഠനാണ് വെരി.റവ.എം. കെ. മർക്കോസ് കോർഎപ്പിസ്കോപ്പാ മൈലക്കൽ ഈ പള്ളി നടത്തിക്കൊണ്ടിരിക്കുന്നപട്ടക്കാർക്ക് അവിചാരിതമായി അവധി എടുക്കേണ്ടിവന്നാൽഅത്തരം ഒഴിവുകൾ നികത്തി ചുമതലയോടെ പള്ളിക്കാര്യങ്ങൾ നടത്തിത്തരുന്നതിൽ ബ.അച്ചൻ പ്രകടിപ്പിച്ചിട്ടുള്ളശുഷ്‌കാന്തിയും സന്മനസ്സും ഒരിക്കലും മറക്കാവതല്ല. ബ.മൈലക്കലച്ചൻ എന്നും ഈ ഇടവകയുടെ സ്നേഹിതനുംവഴികഹു.അച്ചനോടുള്ള കടപ്പാടും ബഹുമാനവും കൃതജ്ഞതാപൂർവ്വം സ്‌മരിക്കുന്നു.നമ്മുടെ പള്ളിയെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു വൈദീകശ്രേഷഠനാണ് എണ്ണശേരിൽ ബ.കുറിയാക്കോസ് കത്തനാർ.അനാരോഗ്യം മൂലം പള്ളി ഭരണത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും പട്ടക്കാരില്ലാതെ ബുദ്ധിമുട്ടിയ സന്ദർഭങ്ങളിൽ അനാരോഗ്യവും ക്ഷീണവും അവഗണിച്ച് പള്ളിയിൽ വരികയും വി.കുർബ്ബാന അർപ്പിക്കുകയും ചെയ്‌തത് എന്നും കൃതജ്ഞതയോടെ ഓർക്കും.1977ൽ റവ.ഫാ.കെ.വി.തോമ്മസ് കാട്ടാമ്പാക്കൽ വികാരിയായി. ബ.കാട്ടാമ്പാക്കലട്ടച്ചൻ്റെ സേവനകാലം ഈ ഇടവകയുടെ അദ്ധ്യാത്മിക വളർച്ചയുടെ സുവർണ്ണകാലമായിരുന്നു. ആറു വർഷങ്ങൾക്കുശേഷം 1983-ൽ റവ.ഫാ.കുര്യൻ വർഗ്ഗീസ് ഇഞ്ചക്കാട്ട് വികാരിയായി. നവവൈദീകനായിട്ടാണ് അച്ചൻ ഭരണമേറ്റെടുത്തതെങ്കിലും തികഞ്ഞ പാകതയും പക്വതയും ബ.അച്ചനിൽ പ്രകടമായിരുന്നു. 1984-ൽ ഹാശാ ശുശ്രൂഷകൾ പ.കാതോലിക്കാ ബാവാ തിരുമനസ്സിലെ കാർമ്മികത്വത്തിൽ നടത്തുന്നതിനും പെസഹാവ്യാഴാഴ്‌ച കാൽകഴുകൽ ശുശ്രൂഷ ഈ പള്ളിയിൽഭക്തിപൂർവ്വം നടത്തുന്നതിനും സാധിച്ചത് ഒരവിസ്മരണീയസംഭവമാണ്.

ആ ബ.കുര്യൻ വർഗ്ഗീസച്ചനു ശേഷം വികാരിയായി സ്ഥാനമേറ്റത് റവ.ഫാ. റ്റി.ഐ. വർഗ്ഗീസ് ആണ്. രണ്ടു മാസംമാത്രമേ അദ്ദേഹം ഉണ്ടായിരുന്നുള്ളു. 1987 ജൂണിൽ പണിക്കശേരിൽ റവ.ഫാ.കെ.റ്റി.സഖറിയ വികാരിയായി നിയമിക്കപ്പെട്ടു. സമീപവാസിയും, സേവന തൽപരനും, അദ്ധ്വാനശീലനും, യുവാവും കർമ്മധീരനുമായ ബ.പണിക്കശരിലച്ചന്റെ സേവനകാലം ഈ പള്ളിയുടെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ടവയാണ്. ആത്മീകവും,ഭരണപരവും, ഭൗതികവുമായ എല്ലാ രംഗങ്ങളിലും ഒരു വലിയ കുതിച്ചുചാട്ടം തന്നെ ബ.അച്ചൻ്റെ ഭരണകാലത്തു ഇടവകയ്ക്കുണ്ടായി. പഴയ ദേവാലയം പൊളിച്ചുമാറ്റി പുതിയ പള്ളി പണിയിക്കമെന്ന് ഇടവകജനങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ സ്വ‌പ്നം സാക്ഷാൽക്കരിച്ചത് ബ.പണിക്കശേരിലച്ചൻ്റെ ദൃഢവിശ്വാസവും, കർമ്മധീരതയും കഠിനാദ്ധ്വാനവും മൂലമാണ്. ഈപള്ളിയുള്ള കാലത്തോളം പണിക്കശേരിലച്ചൻ്റെ കർമ്മധീരതയുടെ സ്മമാരകമായി ഇതു നിലനില്ക്കും, ഇടവകജനങ്ങൾ ബ.അച്ചനോട് എന്നും നന്ദിയുള്ളവരാണ്.മനോഹരമായി പണിതീർത്ത ദേവാലയത്തിന്റെ കൂദാശ 1992 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ പരിശുദ്ധ കാതോലിക്കാബാവാ തിരുമനസ്സിലെ പ്രധാന കർമ്മികത്വത്തിലും ഗീവർഗീസ് മാർ ഈവാനിയോസ്, ഫിലിപ്പോസ് മാർ യൗസേബിയൂസ്, തോമസ് മാർ അത്താനാസ്യോസ് എന്നിവരുടെ സഹകരണത്തിലും അത്യാഘോഷപൂർവ്വം നടത്തപ്പെട്ടു. ബ. അച്ചന്റെ സേവനത്തിനുള്ള കൃതജ്ഞതാസൂചകമായി ഒരു സ്‌കൂട്ടർ സമ്മാനിച്ചു. 31 October 1992ൽ ബ. പണിക്കശേരിലച്ചൻ സ്ഥലംമാറിപ്പോയപ്പോൾ സ്നേഹനിർഭരമായ യാത്രയയപ്പും പാരിതോഷികങ്ങളും നല്‌കി ബ.അച്ചനെ ആദരിച്ചു.തുടർന്ന് വികാരിയായി നിയമിക്കപ്പെട്ട റവ.ഫാ എം.കെ. ഫിലിപ്പ് വളരെ കുറച്ചുകാലം മാത്രമേ സേവനമനുഷ്‌ഠിച്ചുള്ളു. 24 April 1993ൽ ഫിലിപ്പച്ചൻ സ്ഥലംമാറ്റപ്പെടുകയും റവ.ഫാ. എ.എം. പൗലൂസ് നിയമിക്കപ്പെടുകയുംചെയ്തു. അദ്ദേഹവും ഒട്ടും താമസിയാതെ പിരിഞ്ഞുപോയി. തുടർന്ന് കുറെ കാലം മൈലക്കൽ ബ.മർക്കോസ് കോർ എപ്പിസ്കോപ്പായാണ് ശുശ്രൂഷകൾ നടത്തിയിരുന്നത്. 3 October 1993ൽ റവ. ഫാ.പി.സി. വർഗ്ഗീസ് വികാരിയായിസ്ഥാനമേറ്റു. അച്ചൻ്റെ സേവനം കൂടുതൽ കാലം ഇടവകയ്ക്ക് ലഭിച്ചില്ല. 27 Fe 1994 ബ.വർഗ്ഗീസ് അച്ചൻ ഇടവകയോട് യാത്രപറഞ്ഞു. തുടർന്ന് കരിപ്പാൽ റവ. ഫാ.കുര്യൻ തോമസ് 6 March 1994ൽ വികാരിയായി ചുമതലയേറ്റു. സമീപവാസിയും ഇടവകാംഗങ്ങൾക്കെല്ലാം സുപരിചിതനുമായ ബ.കുര്യൻ തോമസ് അച്ചൻ ഇടവകയ്ക്ക് പ്രിയങ്കരനായിരുന്നു. ബ.അച്ചൻ ഇമ്പമേറിയ പ്രാർത്ഥനാഗീതങ്ങളും ഭക്തി നിർഭരങ്ങളായ ശുശ്രൂഷകളും ആരാധന കൂടുതൽ ആകർഷകമാക്കി. അച്ചനും മൂന്നു വർഷം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. ഇരുപതു മാസത്തെ ആത്മാർത്ഥ സേവനത്തിനും ശേഷം 12 Nov 1995ൽ ബ.കുര്യൻ തോമസ് അച്ചൻ സ്ഥലമാറ്റപ്പെടുകയും വെരി.റവ.ഐപ്പ് ഏബ്രഹാം കോർ എപ്പിസ്ക്‌കോപ്പാ വികാരിയായി നിയമിക്കപ്പെടുകയുംചെയ്തു. ദീർഘകാലം ബാഹ്യകേരളത്തിലും വിദേശത്തുമുള്ള ഇടവകകളിൽ സ്‌തുത്യാർഹമായ സേവനം അനുഷ്ഠിച്ച് ഏവരുടെയും ബഹുമാനാദരങ്ങൾക്കുടമയായ ബ.ഐപ്പ് ഏബ്രഹാം കോർ എപ്പിസ്ക്‌കോപ്പായെ വികാരിയായി കിട്ടിയത് ഈ ഇടവകയുടെ ഭാഗ്യമായി കണക്കാക്കാം. ബ.അച്ചന്റെ ബൈബിൾ ക്ലാസ്സുകളും പ്രബോധനങ്ങളും വളരെവിലപ്പെട്ടവയും പ്രയോജനകരവുമായിരുന്നു. ഭരണകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും ബ.അച്ചൻ അതീവ ശ്രദ്ധയും നൈപുണ്യവും പ്രകടമാക്കി. തൻ്റെ മൂന്നരവർഷത്തെ സേവനം ഇടവകയ്ക്ക് ഒരു മുതൽക്കൂട്ടായിരുന്നു എന്നു പറയാം. ആദ്ധ്യാത്മികമായ ഒരു നവോത്ഥാനം ബ:അച്ചൻ്റെ കാലത്ത് ഇടവകയ്ക്ക് ഉണ്ടായിഎന്നത് കൃതജ്ഞതാപൂർവ്വം സ്‌മരിക്കപ്പെടേണ്ടതാണ്.ഇടവകയിൽ സ്നേഹത്തിൻറെയും അനുരഞ്ജനത്തിന്റെയും ദിവ്യാനുഭവം വളർത്തുന്നതിനും ബ.അച്ചന്റെ പരിശ്രമം മൂലം സാധിച്ചു. ഇന്നും ഈ ഇടവകയിലെ വലുതും ചെറുതുമായ എല്ലാ കാര്യങ്ങൾക്കും ബ.അച്ചൻ പ്രകടി

പ്പിക്കുന്ന താല്‌പര്യം ഇടവകയിലെ മുഴുവൻ ജനങ്ങളും നിറഞ്ഞ ഹൃദയത്തോടെ ഓർക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന. മൂന്നര വർഷത്തെ ശ്രേഷ്ഠമായ സേവനത്തിനുശേഷം 30 May 1999 ൽ ബ: അച്ചൻ വെട്ടിക്കുന്നേൽ പള്ളിയോട് യാത്രപറഞ്ഞു. പിന്നീട് വികാരിയായി വന്നത് ഊർജ്ജസ്വലനും സേവനതല്പരനും ഏവരുടെയും ഹൃദയം കവരാൻ തക്കവണ്ണം സ്നേഹവും സന്തോഷവും പ്രസരിപ്പിക്കുന്ന വനുമായ പി.സി.ജോൺസൺ അച്ചനാണ്. 6 June 1999-ൽ ബ:അച്ചൻ വികാരിയായി സ്ഥാനമേറ്റു. ബ.അച്ചൻ ചാർജെടുത്ത ദിവസം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മാർ ഈവാനിയോസ് ഇടവക സന്ദർശനാർത്ഥം ഇടവകയിൽ എഴുന്നെള്ളിയിരുന്നു.

ബ:അച്ചൻ ഇരുപതു മാസക്കാലം മാത്രമേ ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുള്ളു എങ്കിലും ആ കുറഞ്ഞകാലംകൊണ്ട് ഇടവകാംഗങ്ങൾ ഓരോരുത്തരുടെയും സ്നേഹദരവുകൾ പിടിച്ചുപറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്വതസിദ്ധമായ പ്രസംഗചാതുരിയുംആത്മാർത്ഥമായ സേവന തല്‌പരതയും ബ: അച്ചനെഎല്ലാവരുടെയും സുഹൃത്തും വഴികാട്ടിയുമാക്കി 25 Feb 2001ന് ബഹു. ജോൺസൺ അച്ചൻ ഈ പള്ളിയോട് യാത്രപറഞ്ഞു.ജോൺസൺ അച്ചനുശേഷം ഇടവകയുടെ സാരഥ്യം ഏറ്റെടുത്തത് റവ.ഫാ മാത്യു കുളക്കാട്ടുശ്ശേരിലാണ്. ഒരു റിട്ട. അദ്ധ്യാപകൻ കൂടിയായ ബ.മാത്തുക്കുട്ടി അച്ചൻ പെരുമാറ്റത്തിലും സംസാരത്തിലും തികഞ്ഞ പാകതയും പക്വതയും സൗമ്യതയും പ്രകടിപ്പിക്കുന്നതിനാൽ വളരെ കുറച്ചു കാലം കൊണ്ടുതന്നെ ഇടവകജനങ്ങളുടെ സ്നേഹബഹുമാനങ്ങൾ ആർജ്ജിച്ചു രണ്ടു മൂന്നുവർഷങ്ങളായി പണിയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരുന്ന പള്ളിശതാബ്‌ദി സ്‌മാരകമന്ദിര നിർമ്മാണത്തിന് നേതൃത്വം കൊടുക്കുവാൻ ദൈവം തെരഞ്ഞെടുത്തത് ബ. മാത്തുക്കുട്ടി അച്ചനെയാണ്.ബ.മാത്തുക്കുട്ടിയച്ചൻ്റെ  പരിശ്രമത്താലും ദൈവത്തിൻ്റെ മഹാവലിയ കരുണയാലും മനോഹരമായ

ശതാബ്ദി സ്‌മാരക മന്ദിരം പണിയുന്നതിനും ശതാബ്ദി 2003- 2004 വർഷത്തിൽ ആഡംബരപൂർവ്വം ആഘോഷിക്കുന്നതിനും സാധിച്ച . #Add Date #

             പിന്നീടു ചുമതലയേറ്റ അച്ചന്മാർ

റവ.ഫാ.ജോൺസ് ഏബ്രഹാം വാക്കച്ചേരി

  • അച്ചന്റെ നല്ല പ്രവർത്തനങ്ങൾ ..സൺഡേ സ്കൂൾ ഹാളിന്റെ നിർമ്മാണം .ഹാളിനകത്ത് ആവശ്യമായ മേശ , കസേര, എന്നിവക്രമീകരിച്ചു.
  • അച്ചനു ശേഷം റവ ..വർഗീസ് വർഗീസ് (ജിനോ അച്ചൻ വികാരിയായും റവ.ഫാ. പി.കെ.തോമസ് പിള്ളച്ചിറ സഹ വികാരിയായും ചുമതലയേറ്റു , ജിനോ അച്ചൻ്റെ ശ്രമ ഫലത്താൽ മാതാവിൻ്റെ കുരിശടിക്കു പടിഞ്ഞാറു മേൽക്കൂര പണിയുവാൻ സാധിച്ചു.
  •  

പിന്നീട്… ഫാ.ജോൺ  ജോസഫ് ചാലശ്ശേരി.

റവ.ഫാ. ആൻഡ്രൂ സ് ജോസഫ്(അനൂപ് അച്ചൻ) ഐക്കരമറ്റം . അനൂപ് അച്ചൻ്റെ കാലത്ത് മദ്ബഹയുടെ കവാടം നവീകരിക്കുകയും മാതാവിൻ്റെയും സ്‌നാപക യോഹന്നാൻ്റെയും മദ്‌ബഹയിൽമാതാവിൻ്റെയും സ്‌നാപക യോഹന്നാൻ്റെയും മനോഹര ചിത്രം വരയ്ക്കുകയും അഴീക്കകം തടിപ്പണികളാൽ മോടി പിടിപ്പിക്കുകയും പടിഞ്ഞാറു വശത്തുള്ള ഷട്ടർ മാറ്റി പകരം തേക്കിൻ്റെ തടിയിൽ മനോഹരമായ വാതിൽ പണി ചെയ്യുകയും ചെയ്തു. ഈ അച്ചൻ്റെ കാലത്ത് പള്ളി മുറ്റത്ത് ഇൻ്റർലോക്ക് വിരിക്കുകയുണ്ടായി

റവ.ഫാ. യാക്കോബ് മാത്യ പുത്തൻ പറമ്പിൽ

റവ.ഫാ.പോൾ പി. തോമസ് കൊച്ചു പ്ലാപ്പറമ്പിൽ.

Historical Highlights

Key Milestones in Our Journey

കടവിൽ മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായിൽ നിന്നും 1904 ജനുവരി 30ന് ലഭിച്ച അനുവാദകല്പനപ്രകാരം 1904ഫെബ്രുവരി ഒൻപതാം തീയതി ഒരുതാല്ക്കാലിക ഷെഡ് കെട്ടി, വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ് വാകത്താനം വെട്ടിക്കുന്നേൽ സെന്റെ ജോർജ്ജ് ഓർത്തഡോക്സ‌് പള്ളി.

കടന്നുപോയ നൂറുവർഷങ്ങളിലേക്ക് കണ്ണോടിക്കുന്നത് വരുംതലമുറകൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരിക്കുമെന്നുള്ളതിനു സംശയമില്ല. 1991ൽ പ്രസിദ്ധീകരിച്ച പള്ളി കൂദാശ സ്മ‌രണകയിൽ അന്നുവരെയുള്ള വിശദമായചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ കഴിഞ്ഞ നൂറുവർഷങ്ങളിൽ കൂടി ഒരോട്ടപ്രദക്ഷിണം നടത്താനേ ഉദ്ദേശിക്കുന്നുള്ളൂ 

 

1904 – Foundation

ഇപ്പോഴത്തെ പള്ളിയുടെ പടിഞ്ഞാറു വശത്തായിപുരാണ പ്രസിദ്ധമായ ഉണ്ണുനീലി റോഡിനു പടിഞ്ഞാറുവശത്ത് ഓലഷെഡു കെട്ടി 1904 ഫെബ്രുവരി 9-ാം തീയതിയാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. പടിഞ്ഞാറേക്കുററുഗീവർഗീസ് കത്തനാരാണ് അദ്യബലി അർപ്പിച്ചത്. 1906വരെഅദ്ദേഹം വികാരിയായിരുന്നു.

June 2024 – Expansion Plans

We revealed our plans for global expansion, targeting new markets and enhancing our presence around the world.

October 2024 – Major Award

We received a prestigious award for excellence, validating our hard work and dedication to quality and service.